Curious logo
 

My Expressions
Rules for Post Submission

Image depicting online classes extravaganza

ഒരു ഓൺലൈൻ അപാരത!

Image depicting online classes extravaganza

An Online Extravaganza!

മ്യൂട്ട്, അൻമ്യൂട്ട്, സൂം, കണക്ടിവിറ്റി എന്നീ വാക്കുകൾ ഏറ്റവുമധികം ലോകം ഉപയോഗിച്ച വർഷം, അതായിരുന്നു കടന്നുപോയ 2020.
പഠനം, ഓൺലൈനിൽ സാധ്യമാണെന്ന് ലോകം തിരിച്ചറിഞ്ഞ വർഷം.
രണ്ട് ദശകങ്ങളിലേരെ ഉള്ള എന്റെ അധ്യാപന പരിചയത്തിന് പുതുമകൾ സമ്മാനിച്ച കാലം.

വളരെയധികം ആശങ്കപെടുകയും അതിലേറെ വേവലാതിപെടുകയും ചെയ്ത ഒരു സമയം സ്കൂൾ തുറപ്പിനുമുൻപ് അതുവരെ അധ്യാപകർ അനുഭവിച്ചിരിക്കാൻ വഴിയില്ല.
എങ്കിലും വളരെ പെട്ടെന്ന് തന്നെ ഓൺലൈൻ പഠനവും ക്ലാസ്സുകളും ഏവരുടെയും മനസ്സ് കീഴടക്കി. പലപ്പോഴും ഓൺലൈൻ ക്ലാസുകൾ ഒത്തുചേരലിന്റെയും ആശയങ്ങളും വിശേഷങ്ങളും പങ്കുവയ്ക്കാനുമുള്ള ഒരു വേദിയായി.
രക്ഷിതാക്കൾ ഇത്രമേൽ സ്വന്തം കുട്ടികളുടെ പഠന വിഷയങ്ങളിൽ ഇടപ്പെട്ട വേറൊരു വർഷമുണ്ടായിട്ടില്ല. തന്നെയുമല്ല, ചിലപ്പോഴെങ്കിലും പരാമർശിക്കപ്പെട്ടെങ്കിലും പലപ്പോഴും അധ്യാപകരുടെ അധ്വാനവും ആത്മാർത്ഥയും പ്രകീർത്തിക്കപ്പെടുകയും ചെയ്തത് അധ്യാപക സമൂഹത്തിന് മുഴുവനും ഉത്തേജനം പകർന്നു.

സ്വന്തം വീട് ഒരു ക്ലാസ്സ്‌റൂം ആയപ്പോൾ പഠനം കൂടുതൽ രസകരമായി. മറ്റൊരു പ്രതേകത പഠനത്തിനിടയിലെ രസകരമായ ഇടവേളകളായിരുന്നു. ഓരോ പത്ത് മിനിറ്റിന് ശേഷമുള്ള ഇടവേളകളിൽ രസകരമായ രണ്ടു മിനിറ്റ് ടാസ്ക്കുകൾ കുട്ടികളെ രസിപ്പിച്ചു. വളർത്തു മൃഗങ്ങളെ പ്രദർശിപ്പിക്കൽ, മൂവ് ആൻഡ് ഫ്രീസ് വീഡിയോകൾക്ക് ചുവടു വയ്ക്കൽ, ഉച്ച ഭക്ഷത്തിന് തയാറാകുന്ന വിഭവങ്ങളെ പറ്റി വർണ്ണിക്കൽ, ലാഫ്റ്റർ യോഗ തുടങ്ങിയവ ക്ലാസുകളിൽ ജീവൻ നിറച്ചു.
ലോകത്തിന്റെ ഏതു കോണിൽ നിന്നും ക്ലാസ്സിൽ പങ്കെടുക്കാമെന്നത് പുതുമയായി. ആകെമൊത്തം, വൈവിദ്ധ്യങ്ങളുടെ ഒരു കലവറയായി മാറി ഈ മഹാമാരിയുടെ കാലം.

രൂപ രമേശ്‌
ദി ചോയ്സ് സ്കൂൾ
തൃപ്പൂണിത്തുറ

You can also read the English Translation of the article.

My experience as an online educator!

  (Please login to give a Curious Clap to your friend.)


 

SignUp to Participate Now! Win Certifiates and Prizes.

 

RUPE RAMESH

12, The Choice school, Tripunithura, kochi, Kerala

Share your comment!

Login/Signup